പ്രശസ്തമായ മലയാളം കവിതകള്‍

Showing posts with label എ അയ്യപ്പന്‍. Show all posts
Showing posts with label എ അയ്യപ്പന്‍. Show all posts

Pallu – A Ayyappan | പല്ല് – എ.അയ്യപ്പൻ‌

Pallu – A Ayyappan | പല്ല് – എ.അയ്യപ്പൻ‌
Pallu By A Ayyappan അമ്പ് ഏതു നിമിഷവും മുതുകിൽ തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ് വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും എന്റെ രുചിയോർത്ത് അഞ്ചെട്ടു പേർ കൊതിയോടെ ഒരു മരവും മറ തന്നില്ല ഒരു പാറയുടെ വാതിൽ തുറന്ന് ഒരു ഗർജ്ജനം സ്വീകരിച്ചു അവന്റെ വായ്‌ക്ക് ഞാനിരയായി
Share:

Puzhayude Kaalam – A Ayyappan പുഴയുടെ കാലം – എ.അയ്യപ്പൻ‌

Puzhayude Kaalam – A Ayyappan പുഴയുടെ കാലം – എ.അയ്യപ്പൻ‌
Puzhayude Kaalam By A Ayyappan സ്നേഹിക്കുന്നതിനുമുമ്പ് നി കാറ്റും ഞാനിലയുമായിരുന്നു. കൊടുംവേനലില്‍ പൊള്ളിയ കാലം നിനക്കുകരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു. തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട് നിന്റെ വിരലുകള്‍ക്ക് ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു. ഞാന്‍ തടാകമായിരുന്നു. എന്റെ മുകളില്‍ നീയ…
Share:

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ- ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം ദലങള…
Share:

സുഗന്ധി - എ.അയ്യപ്പന്‍

സുഗന്ധി രചന - എ.അയ്യപ്പന്‍ ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു.. ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു.. പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം ഒരു കൊച്ചരുവി പോലെ ഒന്നിച്ച് നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ…
Share:

റോഡു മുറിച്ചു കടക്കുമ്പോള്‍-എ അയ്യപ്പന്‍

റോഡു മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കുക: അഗ്നിവളയത്തിലൂടെപ്പറക്കുന്ന സര്‍ക്കസ്സുകാരനാവരുത് ഊഞ്ഞാലില്‍നിന്ന് ഊഞ്ഞാലിലേക്ക് പോകുന്നവനെപ്പോലെയാകരുത് നോക്കൂ, ഒരു കുരുടന്‍ നിരത്തു മുറിച്ചു പോകുന്നു വടിയൂന്നി, എത്ര മെല്ലെ. എല്ലാ വാഹനങ്ങളും നിശ്ചലം അന്ധന്‍റെ സിഗ്നല്‍ അന്ധത. രാത്ര…
Share:

ദൈവമേയെന്നു നിലവിളിക്കരുത്--എ അയ്യപ്പന്‍,

ദൈവമേയെന്നു നിലവിളിക്കരുത് ദൈവത്തിനു കേള്‍വിയില്ല കോടാനുകോടികളെക്കാണാന്‍ കണ്ണുകളില്ല നാവില്‍ ഒരിറ്റ് ഉമിനീരില്ല ഒരു നീചന്‍ ദാഹത്തിന്‍റെ തൊണ്ടവറ്റിച്ചു ചുണ്ടുനനച്ചത് ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ് വിലകൊടുത്ത് ലഹരിയരുത് വിലകൊടുക്കാതെ കിട്ടുന്ന ഭ്രാന്താണ് ലഹരി എനിക്ക് നി…
Share:

പുരാവൃത്തം‌ - എ.അയ്യപ്പൻ‌

മഴുവേറ്റു മുറിയുന്നു വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന നാട്ടുമാവും‌ നാരകവും‌ മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു നാട്ടുമാവിന്റെ തണലേ നാരകത്തിന്റെ തണുപ്പേ ഞാനും‌ വരുന്നു മഞ്ഞുകാലം‌ ഉത്സവമാണെന്നും മക്കളാണു പുതപ്പെന്നും‌ അമ്മ പറയുമായിരുന്നു ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌ കടിച്ചു മുറിക…
Share:

പല്ല്-എ അയ്യപ്പന്‍

പല്ല് ............................................... അമ്പ് ഏതു നിമിഷവും മുതുകിൽ തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ് വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും എന്റെ രുചിയോർത്ത് അഞ്ചെട്ടു പേർ കൊതിയോടെ ഒരു മരവും മറ തന്നില്ല ഒരു പാറയുടെ വാതിൽ തുറന്ന് ഒരു ഗർജ്ജനം സ്വീകരിച്ചു …
Share:

ഞാന്‍--എ.അയ്യപ്പന്‍

ഞാന്‍ രചന - എ.അയ്യപ്പന്‍ ഞാന്‍ കാട്ടിലും കടലോരത്തുമിരുന്ന് കവിതയെഴുതുന്നു സ്വന്തമായൊരു മുറിയില്ലാത്തവന്‍ എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവര്‍ക്കും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതര്‍ക്കും ഞാനിത് പങ്കുവെയ്ക്കുന്നു..
Share:

നിയോഗം--എ.അയ്യപ്പന്‍

ഒരു തുരുത്തായിരുന്നു നീ എനിക്കെന്നും തുണയെന്നോതിയോള്‍ നിന്നെ കടല്‍ വിഴുങ്ങിയ കാലം സന്ധ്യ ഫണമുടഞ്ഞ നാള്‍ തിരയായ്‌ കബന്ധം തുടിച്ച നാള്‍ കടലില്‍ നീ പോയ നാള്‍ മുന പൊട്ടിയ വാഗ്ദാനത്താല്‍ കറ പുരണ്ടവന്‍ ഞാനേ
Share:

ഗ്രീഷ്മവും കണ്ണീരും-- അയ്യപ്പന്‍

കവിത: ഗ്രീഷ്മവും കണ്ണീരും രചന: അയ്യപ്പന്‍ ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത- പ്രഹാത്തിന്‍ ഒഴുക്കില്‍ പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെ വെറുതെ, വെറുമൊരു വേദനയോടെ കയ്യിലുണങ്ങി കരിഞ്ഞൊരു പൂവുമായ് നില്‍പ്പൂ ഗ്രീഷ്മം വേനലും, കാറ്റും ഊറ്റിക്കിടിച്ച് സൌന്ദര്യത്തിന്‍ വേപതുവിന് വാഴാനെല്ല…
Share:

ഗ്രീഷ്മം തന്ന കിരീടം - എ.അയ്യപ്പന്‍

പഗമപ.. പഗമപ.. മപനിധനി.. ആ.. ആ... ആ‍ാ..ആ ആ.. ആ.. ആ.. ആ. ആ.. ആ.. ആ.. ആ. മപധനിസ ഗ്രീഷ്മമെ സഖീ.. നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരി മദ്ധ്യാഹ്നവേനലില്‍ യെത്രമേല്‍ സുഖം യെത്രമേല്‍ ഹര്‍ഷം യെത്രമേല്‍ ദുഃഖമുക്തി പ്രധാനം ഗ്രീഷ്മമെ സഖീ.. സഖീ... സഖീ.. ഉടുക്കുകൊട്ടി പാടി തളര്‍ന്നൊരെന്‍ മന…
Share:

ഗോപികാദണ്ഢകം-എ അയ്യപ്പന്‍

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍ മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍ ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ് അറിയുന്നു ഗോപികേ നിന്നെ ഞാന്‍ അറിയുന്നു ഗോപികേ.. നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന …
Share:

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് --എ. അയ്യപ്പന്‍

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ- ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം ദലങ…
Share:

ഈശാവസി - എ.അയ്യപ്പന്‍

ഈശാവസി രചന - എ.അയ്യപ്പന്‍ വീടില്ലാത്തവനൊരുവനോട് വീടിനൊരു പേരിടാനും മക്കളില്ലാത്തൊരുവനോട് കുട്ടിയ്ക്കൊരു പേരിടാനും വീടില്ലാത്തവനൊരുവനോട് വീടിനൊരു പേരിടാനും മക്കളില്ലാത്തൊരുവനോട് കുട്ടിയ്ക്കൊരു പേരിടാനും ചൊല്ലുവേ നീ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ കണ്ടുവോ വീടില്…
Share:

അത്താഴം - എ.അയ്യപ്പന്‍

അത്താഴം രചന - എ.അയ്യപ്പന്‍ കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ.. മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്.. ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍ എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്ക…
Share:

ഭൂമിയുടെ കാവൽക്കാരൻ - എ അയ്യപ്പൻ

ഭൂമിയുടെ കാവൽക്കാരൻ എ അയ്യപ്പൻ നിന്‍റെ തൊട്ടിലും അമ്മയുടെ ശവപ്പെട്ടിയും ഇതേ മരത്തിന്റേതാണു. ഈ മരത്തിൽ നിന്ന് നിനക്കൊരു കളിക്കുതിര ചുള്ളികൾ കൊണ്ട്‌ കളിവീട്‌ ഇമകൾ പോലെ തുടിക്കുന്ന ഇലകളാൽ തോരണം. മഴയും വെയിലും മരച്ചോട്ടിൽ മറക്കണം. ഋതുപർണ്ണനെപ്പോലെ ഇലകളെണ്ണിത്തീർക്കണം മരത്തിന്‍റ…
Share:

ഭാഷയും, ആത്മഹത്യയുടെ തിയ്യതിയും - അയ്യപ്പൻ

കവിത: ഭാഷയും, ആത്മഹത്യയുടെ തിയ്യതിയും രചന: അയ്യപ്പൻ ഭാഷയ്ക്ക് തേയ്മാനം സംഭവിച്ചതു കൊണ്ട് ഒരു ചങ്ങാതി അത്മഹത്യ ചെയ്തു.. ഇതാണ് ഭൂമിയിൽ അവന്റെ ജീവിത തഴമ്പിന്റെ പ്രസക്തി സമുദ്രത്തിന്റേയും, കൊടുങ്കാറ്റിന്റേയും, മുറിവേറ്റ മൃഗത്തിന്റേയും ഭാഷയുടെ മുന ഇവൻ ശീലമാക്കിയിരുന്നു..
Share:

അയ്യപ്പവചനം

(എ.അയ്യപ്പന്റെ തെരഞ്ഞെടുത്ത വരികൾ) തീ പിടിച്ച കാലുകളോടെ ഓടുകയാണൊരു മൃഗം.. മൃഗത്തിനു തീയോട് പക കരുണ തേടാൻ കാതങ്ങൾ താണ്ടണം ക്രൌര്യത്തിന്റെ ആക്രമണത്തിനു അർദ്ധ നിമ തുപ്പല്‍തൊട്ട് മായ്ക്കരുതക്ഷരം ടീച്ചര്‍ കൊടുത്ത ചോക്കുകൊണ്ടു വരയ്ക്കുന്നു മഷിത്തണ്ടിന്‍റെ മണമുള്ള സ്ലേറ്റിലൊരു ഭൂ…
Share:

ആലില- അയ്യപ്പൻ

കവിത: ആലില രചന: അയ്യപ്പൻ നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിയ്ക്കു പ്രേമകാവ്യമായിരുന്നു പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു അതിന്റെ സുതാര്യതയിൽ ഇന്നും നിന്റെ മുഖം കാണാം...
Share:

Popular Posts

Recent Posts