POET: KUNJUNNI MASH
ഒരു കാറ്റടിച്ചപ്പോള്‍
ഒരു മാങ്ങ വീണപ്പോള്‍
ഒരുപാട് പിള്ളേരങ്ങോടിചെന്നുണ്ടായി
തല്ലായി, തിക്കായി, തിരക്കായ്
ചക്കര മാന്പഴം
ചപ്പിലി പോലെയായി
പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു
കാക്ക പാറി വന്നു
പാറ മേല്‍ ഇരുന്നു
കാക്ക പാറി…
Showing posts with label KUNJUNNI MASH. Show all posts
Showing posts with label KUNJUNNI MASH. Show all posts
Pancharakayppu(പഞ്ചാര കയ്പ്പ്) - Kunjunni Mashu [Kavithakal]
POET: KUNJUNNI MASH
ക ച ട ത പ ക ച ട ത പ
കുറച്ചെനിയ്ക്കേട്ടാ കദളിപ്പഴം
ക ച ട ത പ ക ച ട ത പ
കയ്ക്കുന്നിതനിയാ കദളിപ്പഴം
ക ച ട ത പ ക ച ട ത പ
കയ്പ്പിനിക്കിഷ്ടമാണേറേയേട്ടാ
ക ച ട ത പ ക ച ട ത പ
ലവലേശം കൊടുക്കില്ല കൊതിയനേട്ടന്‍
ക ഞ ണ ണ പ ക ഞ ണ ണ പ
കിണു കിണെ കിണുങ്ങി കുഞ്ഞനിയന്
Onnenganezhuthaam (Kunjunni Maash)
POET: KUNJUNNI MASH
ഒന്നെന്നെങ്ങനെയെഴുതാം
ഒന്നെന്നിങ്ങനെങ്ങനെയെഴുതാം
വളവും വേണ്ട
തിരിവും വേണ്ട
ചരിവും വേണ്ട
കുനിവും വേണ്ട
കുത്തനെയൊരു വര
കുറിയ വര
ഒന്നായ്
നന്നായ്
ഒന്നായ് നിന്നാല്‍ നന്നായ്
നന്നായ് വന്നാലോന്നായ്
നന്നായാലോന്നായി
ഒന്നായാല്‍ നന്നായി
നന്നായി ഒന്നായി
ഒന്നായി നന്നാ…
Njan(ഞാന്‍ ) /kunjunni Maash
POET: KUNJUNNI MASH
കു കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ
ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.
കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ-
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലുംചെറുതാണു ഞാനെന്ന…
Amma Malayalam (Kunjunni Maash ) അമ്മ മലയാളം (കുഞ്ഞുണ്ണിമാഷ്)
POET: KUNJUNNI MASH
അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം
Aanayum Eechayum - Kunjunni Mash [ആനയും ഈച്ചയും - കുഞ്ഞുണ്ണിമാഷ് ]
POET: KUNJUNNI MASH
ആ വരുന്നതൊരാന
ഈ വരുന്നതൊരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ-
യടുത്തടുത്തു വരുന്നു
ആനയ്ക്കുണ്ടോ പേടി
ഈച്ചയ്ക്കുണ്ടോ പേടി
രണ്ടിനുമില്ലൊരു പേടി
ആന താഴേപോയ്
ഈച്ച മേലേപോയ്!