പ്രശസ്തമായ മലയാളം കവിതകള്‍

ഗ്രീഷ്മം തന്ന കിരീടം - എ.അയ്യപ്പന്‍

പഗമപ.. പഗമപ.. മപനിധനി.. ആ.. ആ... ആ‍ാ..ആ ആ.. ആ.. ആ.. ആ. ആ.. ആ.. ആ.. ആ. മപധനിസ ഗ്രീഷ്മമെ സഖീ.. നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരി മദ്ധ്യാഹ്നവേനലില്‍ യെത്രമേല്‍ സുഖം യെത്രമേല്‍ ഹര്‍ഷം യെത്രമേല്‍ ദുഃഖമുക്തി പ്രധാനം ഗ്രീഷ്മമെ സഖീ.. സഖീ... സഖീ.. ഉടുക്കുകൊട്ടി പാടി തളര്‍ന്നൊരെന്‍ മന…
Share:

ഗോപികാദണ്ഢകം-എ അയ്യപ്പന്‍

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍ മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍ ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ് അറിയുന്നു ഗോപികേ നിന്നെ ഞാന്‍ അറിയുന്നു ഗോപികേ.. നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന …
Share:

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് --എ. അയ്യപ്പന്‍

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ- ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം ദലങ…
Share:

ഈശാവസി - എ.അയ്യപ്പന്‍

ഈശാവസി രചന - എ.അയ്യപ്പന്‍ വീടില്ലാത്തവനൊരുവനോട് വീടിനൊരു പേരിടാനും മക്കളില്ലാത്തൊരുവനോട് കുട്ടിയ്ക്കൊരു പേരിടാനും വീടില്ലാത്തവനൊരുവനോട് വീടിനൊരു പേരിടാനും മക്കളില്ലാത്തൊരുവനോട് കുട്ടിയ്ക്കൊരു പേരിടാനും ചൊല്ലുവേ നീ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ കണ്ടുവോ വീടില്…
Share:

ചിയേര്‍സ് (അയ്യപ്പന്‍)

നിനക്ക് വിശന്നപ്പോള്‍ എന്‍റെ ഹൃദയത്തിന്റെ പകുതി തന്നു എന്‍റെ വിശപ്പിന് നിന്‍റെ ഹൃദയത്തിന്റെ പകുതി തന്നു ഒരാപ്പിളിന്റെ വിലയും രുചിയുമേ ഹൃദയത്തിനുണ്ടായിരുന്നുള്ളൂ നമ്മള്‍ വിശപ്പിനാല്‍ ഹൃദയശൂന്യരായ കാമുകരായിത്തീര്‍ന്നു
Share:

അത്താഴം - എ.അയ്യപ്പന്‍

അത്താഴം രചന - എ.അയ്യപ്പന്‍ കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ.. മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്.. ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍ എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്ക…
Share:

ഭൂമിയുടെ കാവൽക്കാരൻ - എ അയ്യപ്പൻ

ഭൂമിയുടെ കാവൽക്കാരൻ എ അയ്യപ്പൻ നിന്‍റെ തൊട്ടിലും അമ്മയുടെ ശവപ്പെട്ടിയും ഇതേ മരത്തിന്റേതാണു. ഈ മരത്തിൽ നിന്ന് നിനക്കൊരു കളിക്കുതിര ചുള്ളികൾ കൊണ്ട്‌ കളിവീട്‌ ഇമകൾ പോലെ തുടിക്കുന്ന ഇലകളാൽ തോരണം. മഴയും വെയിലും മരച്ചോട്ടിൽ മറക്കണം. ഋതുപർണ്ണനെപ്പോലെ ഇലകളെണ്ണിത്തീർക്കണം മരത്തിന്‍റ…
Share:

ഭാഷയും, ആത്മഹത്യയുടെ തിയ്യതിയും - അയ്യപ്പൻ

കവിത: ഭാഷയും, ആത്മഹത്യയുടെ തിയ്യതിയും രചന: അയ്യപ്പൻ ഭാഷയ്ക്ക് തേയ്മാനം സംഭവിച്ചതു കൊണ്ട് ഒരു ചങ്ങാതി അത്മഹത്യ ചെയ്തു.. ഇതാണ് ഭൂമിയിൽ അവന്റെ ജീവിത തഴമ്പിന്റെ പ്രസക്തി സമുദ്രത്തിന്റേയും, കൊടുങ്കാറ്റിന്റേയും, മുറിവേറ്റ മൃഗത്തിന്റേയും ഭാഷയുടെ മുന ഇവൻ ശീലമാക്കിയിരുന്നു..
Share:

അയ്യപ്പവചനം

(എ.അയ്യപ്പന്റെ തെരഞ്ഞെടുത്ത വരികൾ) തീ പിടിച്ച കാലുകളോടെ ഓടുകയാണൊരു മൃഗം.. മൃഗത്തിനു തീയോട് പക കരുണ തേടാൻ കാതങ്ങൾ താണ്ടണം ക്രൌര്യത്തിന്റെ ആക്രമണത്തിനു അർദ്ധ നിമ തുപ്പല്‍തൊട്ട് മായ്ക്കരുതക്ഷരം ടീച്ചര്‍ കൊടുത്ത ചോക്കുകൊണ്ടു വരയ്ക്കുന്നു മഷിത്തണ്ടിന്‍റെ മണമുള്ള സ്ലേറ്റിലൊരു ഭൂ…
Share:

ആലില- അയ്യപ്പൻ

കവിത: ആലില രചന: അയ്യപ്പൻ നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിയ്ക്കു പ്രേമകാവ്യമായിരുന്നു പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു അതിന്റെ സുതാര്യതയിൽ ഇന്നും നിന്റെ മുഖം കാണാം...
Share:

രാഗവേദന--അനിൽ പനച്ചൂരാൻ

കവിത: രാഗവേദന രചന: അനിൽ പനച്ചൂരാൻ വേദന വേദന ലഹരിതരും സുഖ- വേദനയാണനുരാഗം.. തമ്മിൽ തമ്മിൽ കലരാൻ തമ്മിലുരുമ്മി പടരാൻ മോഹം നെഞ്ചിൽ മുളയ്ക്കുമ്പോൾ തേടും ചുണ്ടുതുടുക്കുമ്പോൾ വേദന വേദന ലഹരിതരും സുഖ- വേദനയാണനുരാഗം.. കനവിൻ കാലം കഴിയും
Share:

രക്തസാക്ഷികള്‍-അനില്‍ പനച്ചൂരാന്‍

കവിത: രക്തസാക്ഷികള്‍ രചന: അനില്‍ പനച്ചൂരാന്‍ ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ ലാൽ സലാം ഉം...ഉം..ലാൽ സലാം മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം ചേർച്ചയുള്ള …
Share:

ശാന്തിവനം തേടി - അനില്‍ പനച്ചൂരാന്‍

കവിത: ശാന്തിവനം തേടി രചന: അനില്‍ പനച്ചൂരാന്‍ പതിതമാരുടെ പതിവുകാരനാം ഇരുളും ഒരുതുടം താര ബീജവും കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍ പതിതമാരുടെ പതിവുകാരനാം ഇരുളും ഒരുതുടം താര ബീജവും കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍ വേലിത…
Share:

Popular Posts

Recent Posts