പ്രശസ്തമായ മലയാളം കവിതകള്‍

KUNJUNNI MASHINTE KAVITHAKAL

ഒരു കാറ്റടിച്ചപ്പോള്‍
ഒരു മാങ്ങ വീണപ്പോള്‍
ഒരുപാട് പിള്ളേരങ്ങോടിചെന്നുണ്ടായി
തല്ലായി, തിക്കായി, തിരക്കായ്
ചക്കര മാന്പഴം
ചപ്പിലി പോലെയായി
പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു
കാക്ക പാറി വന്നു
പാറ മേല്‍ ഇരുന്നു
കാക്ക പാറി പോയി
പാറ ബാക്കി ആയി
ആയിട്ടായി മിഠായി
തിന്നുന്പോളെന്തിഷ്ടായി
തിന്നു കഴിഞ്ഞപ്പോള്‍ കഷ്ടായി
ഒന്ന് എന്നു എങ്ങനെ എഴുതാം
ഒന്ന് എന്നു അങ്ങനെ എഴുതാം
വളവും വേണ്ട ചെരിവും വേണ്ട കുനിവും വേണ്ട
കുത്തനെ ഒരു വര, കുറിയ വര
ഒന്നായി, നന്നായി, ഒന്നായി നിന്നാല്‍ നന്നായി 
വായിച്ചാലും വളരും
വായിച്ചിലേലും വളരും
വായിച്ചാല്‍ വിളഞ്ഞു വളരും
വായിച്ചില്ലെങ്കില്‍ വളഞ്ഞു വളരും
രാക്ഷസന്‍റെ രാ യും
ദുഷ്ടന്‍റെ ഷ്ട യും
പീറയുടെ റ യും
ഈച്ചയുടെ ഈ യും
കായത്തിന്‍റെ യം ഉം
ചേര്‍ന്നതാണു രാഷ്ട്രീയം

Share:

No comments:

Post a Comment

Popular Posts

Recent Posts